കൊല്ലം: കിളികൊല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരന്റെ പതിന്നാലാം ചരമദിനം ആചരിച്ചു. കട്ടവിള ജംഗ്ഷനിൽ കൂടിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീമുദ്ദീൻ അദ്ധ്യക്ഷനായി. ഡിവിഷൻ പ്രസിഡന്റ് കട്ടവിള നാസിം സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സക്കീർ ഹുസൈൻ, സുബൈർ തുണ്ടുവിള, സുരേന്ദ്രനാഥ്, ഷഹാൽ കിഴക്കേടം, ലൈലാ കുമാരി, ഹബീബ് റഹ്മാൻ, ശശിധരൻ ഉണ്ണിത്താൽ, ഹാരിസ് കട്ടവിള, നാസർ, സജീർ, വത്സലകുമാരി, സനൂജ നിയാസ്, സിന്ദു, അജിതകുമാരി, സനൂജ് ഷാജഹാൻ, റിയാസ് കട്ടവിള, സജീവ് സവാജി, എ.കെ.ഷമീർ, അനിൽ കുമാർ, മൺസൂർ, സജീവ് കുമാർ, സജു, രാജേന്ദ്രൻ നായർ, ഷഹ്‌ബാനത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |