സെഞ്ചൂറിയൻ: പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇതോടെ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഫൈനലിലെത്തണമെങ്കിൽ വിജയങ്ങൾ കൂടിയേതീരൂ.
ഇന്നലത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്ക 66.67 വിജയ ശരാശരിയുമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഓസ്‌ട്രേലിയ(58.89 ) രണ്ടാമതും ഇന്ത്യ(55.88) മൂന്നാമതുമാണ്. ഇന്ത്യയ്ക്ക് എതിരായ പരമ്പര കഴിഞ്ഞാൽ ഓസീസിന് ലങ്കയുമായി ഒരു പരമ്പര കൂടിയുണ്ട്. ഇന്ത്യയ്ക്ക് വേറെ മത്സരങ്ങളില്ല.
സെഞ്ചൂറിയനിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ പാകിസ്ഥാനെ ആദ്യ ഇന്നിംഗ്സിൽ ആൾഔട്ടാക്കിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 301 റൺസ് എടുത്തിരുന്നു.രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാൻ 237ന് ആൾഔട്ടായതോ 148 റൺസ് ലക്ഷ്യവുമായിറങ്ങിയ ദ.ആഫ്രിക്ക എട്ടുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |