കൊച്ചി: മാരുതി സുസുക്കിയുടെ പുതിയ പ്രീമിയം എം.പി.വിയായ എക്‌സ്.എൽ 6 വിപണിയിലെത്തി. മാരുതിയുടെ നെക്‌സ ഷോറൂമുകളിലൂടെയാണ് വില്‌പന. 9.79 ലക്ഷം മുതൽ 11.46 ലക്ഷം രൂപവരെയാണ് വില. ബി.എസ്-6 മലീനീകരണ ചട്ടങ്ങൾ പാലിക്കുന്ന എക്‌സ്.എൽ 6ന് 1.5 ലിറ്റർ പെട്രോൾ എൻജിൻ മോഡലാണുള്ളത്. ലിഥിയം അയൺ ബാറ്ററിയോട് കൂടിയ പ്രോഗ്രസീവ് സ്‌മാർട് ഹൈബ്രിഡ് സംവിധാനവുമുണ്ട്.
ആകർഷകമായ രൂപകല്‌പന, മികച്ച പെർഫോമൻസ്, സ്‌റ്റാൻഡേർഡായി എ.ബി.എസ്., മുന്നിൽ രണ്ട് എയർബാഗുകൾ, ഹൈസ്‌പീഡ് വാണിംഗ് അലർട്ട്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ മികവുകളാൽ സമ്പന്നമാണ് എക്‌സ്.എൽ 6. ഫൈവ് സ്‌പീഡ് മാനുവൽ, 4-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനങ്ങളുണ്ട്. മാനുവൽ മോഡൽ 19.01 കിലോമീറ്രറും ഓട്ടോമാറ്റിക് വേരിയന്റ് 17.99 കിലോമീറ്രറും മൈലേജ് നൽകും. മൂന്ന് നിരകളിലായി ആറു സീറ്റുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |