SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.37 PM IST

യമഹ എക്‌സ്.എസ്.ആർ 155 മെറ്റാലിക് ബ്ലാക്ക് വിപണിയിൽ

Increase Font Size Decrease Font Size Print Page
black

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ എക്‌സ്.എസ്.ആർ155 മോട്ടോർ സൈക്കിളിന്റെ പുതിയ 'മെറ്റാലിക് ബ്ലാക്ക്' അവതരിപ്പിച്ചു. എക്‌സ്.എസ്.ആർ 155 മോഡലിന്റെ കളർ ശ്രേണിയിൽ പുതിയ മെറ്റാലിക് ബ്ലാക്ക് പതിപ്പിന് ഗോൾഡൻ യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ നൽകിയത് ബൈക്കിന് മികച്ച പ്രീമിയം ലുക്കും റോഡ് സാന്നിദ്ധ്യവും നൽകുന്നു. ശക്തമായ ഫ്യൂവൽ ടാങ്ക് ഡിസൈൻ, ലളിതമായ ബോഡി വർക്ക്, റെട്രോ സ്‌റ്റൈൽ ഡിസൈൻ എന്നി പുതിയ നിറത്തിലൂടെ മികവ് കൂടും.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് പുതുമകൾ അവതരിപ്പിക്കുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹാജിമേ അയോട്ട പറഞ്ഞു. എക്‌സ്.എസ്.ആർ 155 മോഡലിന് ഇന്ത്യയിൽ ലഭിച്ച മികച്ച സ്വീകരണത്തെ തുടർന്നാണ് കറുപ്പ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സ്‌ഷോറൂം വില ഡൽഹി

1,58,990 രൂപ

വിപണിയിലെ താരം

കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച എക്‌സ്.എസ്.ആർ 155ന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. റെട്രോ സ്‌റ്റൈലും സ്‌പോർട്ടി പ്രകടനവും ചേർന്ന മോഡലായതിനാൽ മോട്ടോർ സൈക്കിൾ പ്രേമികളുടെ പ്രിയ മോഡലായി മാറിയിട്ടുണ്ട്.

സവിശേഷതകൾ

155സി.സി ലിക്വിഡ്കൂൾഡ്, 4വാൽവ് എൻജിനോടുകൂടിയ ബൈക്കിൽ വേരിയബിൾ വാൽവ് ആക്ച്ചുവേഷൻ (വി.വി.എ) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. 13.5 കിലോവാട്ട് പവറും 14.2 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഡെൽടാബോക്‌സ് ഫ്രെയിം, അലുമിനിയം സ്വിംഗ് ആം, യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, മോണോക്രോസ് റിയർ സസ്‌പെൻഷൻ, ആറ് സ്പീഡ് ഗിയർബോക്‌സ് എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽചാനൽ എ.ബി.എസും ട്രാക്ഷൻ കൺട്രോൾ സിസ്റ്റംയും ലഭ്യമാണ്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.