തിരുവനന്തപുരം: മൈജി- മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് രണ്ടു പുതിയ ഷോറൂമുകൾ തുറന്നു. കിഴക്കേക്കോട്ട, പട്ടം എന്നിവിടങ്ങളിലാണവ. ഇരു ഷോറൂമുകളുടെയും ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി. നദീർ, ബിസിനസ് ഹെഡ് ഷൈൻകുമാർ, സോണൽ മാനേജർ മൻമോഹൻ ദാസ്, ടെറിട്ടറി മാനേജർ അഭിരാജ്, മാനേജർമാരായ നിയാദ്, ശ്യാം തുടങ്ങിയവർ സംബന്ധിച്ചു.
ആറ്റിങ്ങലിലും മൈജിയുടെ ഷോറൂം പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച വൈവിദ്ധ്യ ഓഫറുകൾക്ക് പുറമേ, 'ട്രൂസെയിൽ" എന്ന പേരിൽ ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. തുടർന്നുള്ള ദിനങ്ങളിലും ഓഫറുകളും സമ്മാനങ്ങളും വിലക്കുറവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |