
തിരുവനന്തപുരം : ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ഇന്നലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. വഞസ് ക്യാപ്ടൻ സ്‌മൃതി മാന്ഥന, അരുന്ധതി റെഡ്‌ഡി, രേണുക സിംഗ് , ദീപ്തി ശർമ്മ, ഷെഫാലി വെർമ്മ എന്നിവരാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രത്തിലെത്തിയത്. കോച്ച് അമോൽ മസുംദാറും ഇവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ടീമിലെ മറ്റംഗങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ടീമുകൾക്ക് പരിശീലനമില്ലായിരുന്നു. ശ്രീലങ്കൻ ടീം ഇന്നലെ ലുലു മാളിൽ ഷോപ്പിംഗിനായാണ് സമയം കണ്ടെത്തിയത്.
ജമീമ ആശുപത്രിയിൽതന്നെ
കഴിഞ്ഞദിവസം ഛർദിയും പനിയുമായി ആശുപത്രിയിലായ ഇന്ത്യൻ വനിതാ ക്രിക്കറ്റർ ജമീമ റോഡ്രിഗസ് ഇന്നേ ആശുപത്രി വിടൂ. കഴിഞ്ഞ മത്സരത്തിൽ ജമീമ കളിച്ചിരുന്നില്ല. തിരുവനന്തപുരത്ത് വന്നദിവസംതന്നെ ജമീമയ്ക്ക് ചെവി വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയോടെ ഛർദി കടുത്തു. ഇതോടെ അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |