പള്ളുരുത്തി: ദേശീയ ഗെയിംസ് വുഷു മത്സര ഇനത്തിൽ കൊച്ചിയിൽ നിന്ന് ഡിഗ്രി വിദ്യാർത്ഥി ഫിലോമിന ജോസ്ന ഉത്തരാഖണ്ഡിലേക്ക്. 28 മുതൽ ഫെബ്രുവരി 14 വരെ ഡറാഡൂണിലാണ് മത്സരം.
ചെല്ലാനം ഒന്നാം വാർഡ് കുതിരക്കൂർ കരി അറക്കൽ വീട്ടിൽ ജേക്കബ് - ഷൈജി ദമ്പതികളുടെ മകളാണ്.
കേരളത്തെ പ്രതിനിധീകരിച്ച് 10 നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് നാഷണൽ ഗെയിംസിൽ ഫിലോമിന ജോസ്ന അർഹത നേടുന്നത്. കിക്ക്ബോക്സിംഗിൽ നാഷണൽ മത്സരത്തിൽ സിൽവർ മെഡൽ നേടിയിട്ടുണ്ട്. നാഷണൽ ഗെയിംസിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 9 പ്രതിനിധികളിൽ ഒരാളാണ്.
തോപ്പുംപടി ഫൈറ്റ് ഇൻ ഫിറ്റ് സ്ഥാപന ഉടമ കെ.ജെ. ജോൺസനാണ് ഗുരു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ആദ്യമായാണ് ചെല്ലാനം പഞ്ചായത്തായ കുതിരക്കൂർ കരിപ്രദേശത്ത് താമസിക്കുന്നവരുടെ ഇടയിലേക്ക് നിന്നൊരു താരം ഉയർന്നുവന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഫിലോമിനയുടെ നേട്ടത്തിന്റെ ഫ്ളക്സ് ബോർഡുകൾ നാടാകെ ഉയർന്നു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |