അടുത്താഴ്ച മുതൽ സർവീസ് തുടങ്ങും
കൊച്ചി: മെട്രോ സ്റ്രേഷനുകളിൽ നിന്നുള്ള ‘മെട്രോ കണക്ട് ’ഇലക്ട്രിക് ബസ് സർവീസ് അടുത്ത ആഴ്ച തുടങ്ങും. തീയതി പിന്നാലെ പ്രഖ്യാപിക്കും. വോൾവോ ഐഷർ ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി.
ആലുവ-വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളേജ്, ഹൈക്കോടതി-എം.ജി റോഡ് സർക്കുലർ, കടവന്ത്ര-കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്-കളക്ടറേറ്റ് തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സർവീസ്. എ.സി. ഇലക്ട്രിക് ബസിലെ മിനിമം യാത്രാനിരക്ക് 20 രൂപ.
എയർപോർട്ട് റൂട്ടിൽ നാല് ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും കളക്ടറേറ്റ് റൂട്ടിൽ രണ്ട് ബസുകളും ഹൈക്കോടതി റൂട്ടിൽ മൂന്നു ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസും സർവീസ് നടത്തും.
എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ടും ബസുകളുണ്ടാകും. രാവിലെ 6.45നാണ് ആദ്യ സർവീസ്. രാത്രി 7.30ന് അവസാനിക്കും. വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവീസ് രാത്രി 11നാണ്. ബസ് ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണ്. ഒരു ബസിൽ ഡ്രൈവറും കണ്ടക്ടറുമുണ്ടാകും.
യാത്രാ നിരക്ക്
ആലുവ-വിമാനത്താവളം 80രൂപ
മറ്റ് റൂട്ടുകളിൽ 5കിലോമീറ്റർ യാത്രയ്ക്ക് മിനിമം ചാർജ് 20 രൂപ
ടിക്കറ്റിംഗ്
ക്യാഷ് പേയ്മെന്റ്
യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ്
ഇലക്ട്രിക് ബസിന്റെ പ്രത്യേകതകൾ
ഒരു ബസിന് ഒരു കോടിയോളം രൂപ
ഒറ്റ ചാർജിൽ 160 കിലോമീറ്റർ സഞ്ചരിക്കും.
ഒൻപത് മീറ്റർ നീളം. 33 സീറ്റുകൾ. അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് രക്ഷപ്പെടുന്നതിന് ജി.പി.എസ് സംവിധാനമുള്ള പാനിക്ക് ബട്ടണുമുണ്ട്.
സ്ഥലം അറിയാൻ മൂന്ന് ടെലിവിഷൻ സ്ക്രീനുകളും ഓരോ സീറ്റിലും ചാർജിംഗ് പോർട്ടുകളും ഘടിപ്പിച്ചിട്ടുണ്ട്.
മുട്ടം, കലൂർ, വൈറ്റില, ആലുവ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ
കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈൽ -ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുക ലക്ഷ്യം. 15 ഇലക്ട്രിക് ബസുകളാണ് ഇറക്കുന്നത്. പരിസ്ഥിതി സൗഹൃദമായ യാത്രാ സൗകര്യങ്ങളാണ് ബസിലും.
ലോകനാഥ് ബെഹ്റ
കെ.എം.ആർ.എൽ
മനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |