തലശ്ശേരി: ട്രെയിനുകളുടെ സമയവിവരങ്ങൾ യഥാസമയം അറിയിക്കുന്ന ഡിസ്‌പ്ലേ ബോർഡുകൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഏറെക്കാലത്തിന് ശേഷം പ്രവർത്തിച്ചു തുടങ്ങി.വർഷങ്ങൾക്ക് മുമ്പ് പാസഞ്ചേഴ്സ് അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ച് ഇവ സ്ഥാപിച്ചെങ്കിലും കൺട്രോൾ റൂം സജ്ജമാകാത്തതിനാൽ പിന്നീട് നീക്കിയിരുന്നു.അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവൃത്തി ആരംഭിക്കുമ്പോൾ സംവിധാനം പരിഗണിക്കാമെന്നാണ് ഡിവിഷണൽ ഓഫീസ് പാസഞ്ചേഴ്സ് അസോസിയേഷന് നേരത്തെ നൽകിയ ഉറപ്പ്. പുതിയ സംവിധാനം യാത്രക്കാർക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുന്നുണ്ട്.പ്രമുഖ സ്റ്റേഷനുകളിലുള്ള ഈ സജ്ജീകരണം തലശ്ശേരി സ്റ്റേഷനിൽ സ്ഥാപിച്ചതിന് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരെയും ഉദ്യോഗസ്ഥരെയും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൃതജ്ഞത രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |