ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുതിയ എം.എൽ.എമാർക്ക് പാർലമെന്റ് നടപടികളിൽ പരിശീലന ക്ളാസെടുത്ത് എൻ.കെ. പ്രേമചന്ദ്രൻ എംപി. ലോക്‌സഭയിലെ 300ഓളം അംഗങ്ങൾക്ക് ക്ളാസെടുത്ത് അനുഭവത്തിന്റെ വെളിച്ചത്തിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് ദൗത്യം ഏൽപ്പിച്ചത്.
ജമ്മു കാശ്മീർ നിയമസഭയുടെ സെൻട്രൽ ഹാളിൽ നടന്ന ക്ളാസ് ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ചടങ്ങിൽ അദ്ധ്യക്ഷനായി എത്തിയ മുതിർന്ന നേതാവും സ്പീക്കറുമായ അബ്ദുൽ റഹിം റാത്തറും ക്ളാസിലിരുന്നു. നിയമനിർമ്മാണം, ബഡ്‌ജറ്റ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ളാസ്. ലോക്‌സഭാ സെക്രട്ടറിയേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന പാർലമെന്ററി റിസർച്ച് ആന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (പ്രൈഡ്) സംഘടിപ്പിച്ച ക്ളാസിൽ 55 പുതിയ എം.എൽ.എമാർ ക്ളാസിൽ പങ്കെടുത്തു.പരിശീലന പരിപാടി ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |