കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. നാടൻ പാട്ട് കലാകാരൻ രവി വാണിയമ്പാറ പരിശീലിപ്പിച്ച ടീമിൽ എട്ടാംതരം വിദ്യാർത്ഥികളായ കെ.എസ്.നന്ദന, അലീന സന്തോഷ് എം.ആദിഷ്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സി കെ.മയൂഖ , എ.കെ.വൈഗ , അനന്യ എന്നിവരാണ് സംസ്ഥാന മത്സരത്തിൽ വിജയം നേടിയത്. വിജയികളായ കുട്ടികളെയും ആനയിച്ചു കൊണ്ട് സ്‌കൂൾ കവാടത്തിൽ നിന്നും ഘോഷയാത്ര നടന്നു. ഹെഡ്മിസ്ട്രസ് പി.ബിന്ദു, പി.ടി.എ പ്രസിഡന്റ് പി.രാധാകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ അരവിന്ദ്, സീനിയർ അസിസ്റ്റന്റ് ബി.പ്രേമ, സ്റ്റാഫ് സെക്രട്ടറി പി.വി.ജനാർദ്ദനൻ, പി.പ്രകാശൻ, പ്രീത, സുരേഖ, സിന്ധു, സവിത, ബി. ഭവ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |