വൈക്കം : വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നാല്പ്പതുമണി ആരാധനയുടേയും വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദർശന തിരുനാളിന്റെയും പ്രാരംഭ ചടങ്ങുകൾ തുടങ്ങി. എല്ലാ ദിവസവും രാവിലെ 5 മുതൽ വൈകിട്ട് 9 വരെ നാല്പ്പതുമണി ആരാധനയുടെ ചടങ്ങുകൾ നടക്കും. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിലാണ് ചടങ്ങിന്റെ മുഖ്യകാർമ്മികൻ. 20ന് വൈകിട്ട് 5ന് തിരുനാളിന് ഫൊറോനപ്പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ കൊടിയേറ്റും. 21ന് ചൊവ്വാഴ്ച വാഴ്ചദിനമായും, 22ന് ബുധനാഴ്ച 'തിരുനാൾ തലേന്ന്' പരിപാടികളും നടക്കും. 22ന് വൈകിട്ട് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് മണ്ടാനത്ത്, ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ എന്നിവർ കാർമ്മികരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |