ഗുരുവായൂർ: നഗരസഭകളിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ കെ സ്മാർട്ട് ഏപ്രിൽ ഒന്ന് മുതൽ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഫെബ്രുവരി 18, 19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷ സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കില ഡയറക്ടർ ജനറൽ എ.നിസാമുദീൻ, ബി.പി.മുരളി, കെ.എം.ഉഷ, കെ.വി.നഫീസ, ടി.വി.സുരേന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി.അജിത് കുമാർ, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, സാജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |