കോഴിക്കോട്: പൊൻവാക്കിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ തടഞ്ഞത് 29 ശൈശവ വിവാഹങ്ങൾ. 2021 മുതൽ 2024 വരെയുള്ള കണക്കാണിത്. പാരിതോഷികമായി നൽകിയത് 72,500 രൂപ. 2021ലാണ് ശൈശവവിവാഹം തടയാൻ വനിത-ശിശു വികസന വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ ‘പൊൻവാക്ക്’ ആരംഭിച്ചത്. വിവരം നൽകുന്നവർക്ക് പാരിതോഷികമായി 2,500 രൂപ നൽകുന്നതാണ് പദ്ധതി.
2021-22 വർഷത്തിൽ 14ഉം 2022-23 വർഷത്തിൽ പത്തും 2023-24ൽ അഞ്ചും ശൈശവവിവാഹ വിവരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത്. 11വിവാഹങ്ങളാണ് അവിടെ തടഞ്ഞത്. കോട്ടയം,എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓരോ വർഷവും കേസുകൾ കുറഞ്ഞുവരികയാണ്. നിയമം കർശനമായതും പരാതിപ്പെടുന്നതും കൂടിയതോടൊണ് കേസുകൾ കുറഞ്ഞതെന്ന് വനിത-ശിശു വികസന അധികൃതർ വ്യക്തമാക്കി.
രഹസ്യമായിരിക്കും
ശെെശവ വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ശൈശവവിവാഹ നിരോധന,ജില്ലാ വനിത-ശിശുവികസന ഓഫീസർമാരെ ഫോണിലോ ഇ-മെയിലിലോ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഒന്നിലധികം പേര് അറിയിച്ചാൽ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികമുള്ളത്. വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പർ: 94479 47304.
ജില്ല.......................................തടഞ്ഞ വിവാഹങ്ങൾ.............................പാരിതോഷികം
തിരുവനന്തപുരം.............1...........................................................................2,500
കൊല്ലം..................................2...........................................................................5,000
പത്തനംതിട്ട.......................1............................................................................2,500
ആലപ്പുഴ...............................2..........................................................................5,000
ഇടുക്കി..................................3...........................................................................7,500
തൃശൂർ..................................1...........................................................................2,500
പാലക്കാട്............................3...........................................................................7,500
മലപ്പുറം................................11..........................................................................27500
വയനാട്...............................2............................................................................5,000
കോഴിക്കോട്.....................3............................................................................7,500
ഇതുവരെ തടഞ്ഞത്- 29 വിവാഹം
പാരിതോഷികം-72,500
കൂടുതൽ- മലപ്പുറം-11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |