കൊല്ലം: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കായിക്കരയിൽ നിന്ന് പല്ലനയിലേക്ക് 16 വരെ നടന്നുവരുന്ന നവോത്ഥാന സന്ദേശയാത്രയ്‌ക്ക് മയ്യനാട് സ്വീകരണം നൽകി. കേരളത്തിന്റ സംസ്കാരിക തകർച്ചയ്‌ക്ക് കാരണം ആധുനിക കേരളത്തിന് കാരണമായ നവോത്ഥാന പ്രസ്ഥാനത്തിന് തുടർച്ച നൽകാൻ രാഷ്ട്രീയ കേരളത്തിന് കഴിയാതെ പോയതാണെന്നും നവോത്ഥനമുന്നേറ്റത്തിന് തുടർച്ച സൃഷ്ടിക്കണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. മയ്യനാട്ടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ആർ.സി വൈസ് പ്രസിഡന്റ് രാജു കരുണാകരൻ അദ്ധ്യക്ഷനായി. സാഹിത്യ അക്കാഡമി ജേതാവ് ഡോ. പ്രസന്ന രാജൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ട്വിങ്കിൾ, സംസ്ഥാന കൺവീനർ കെ.പി.സജി, സൗഭാഗ്യ കുമാരി, കെ.കെ.സുരേന്ദ്രൻ, അജിത്ത് നീലികുളം, ഷണ്മുഖദാസ്, എ.ജയിംസ്, എ.ജെ.പ്രദീപ്, വാക്കനാട് സുരേഷ്, രാജു.പി.മംഗലത്ത്, അഡ്വ. എൻ.ടെന്നിസൺ, വി.പി.രാജീവൻ, വി.സിന്ധു, രമേശൻ, കെ.രാംദാസ്, ഡോ. സുകന്യ കുമാർ, ഡി.ദീപ തുടങ്ങിയവർ സംസാരിച്ചു.16ന് പല്ലനയിൽ സമാപിക്കുന്ന യാത്രയുടെ സമ്മേളനം പ്രൊഫ. എം.സാനു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |