തിരുവനന്തപുരം : നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന പിഴ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബൽ പാർലമെന്റിന്റെ ഗ്ലോബൽ കൺവൻഷനും ശില്പശാലയും ആക്കുളം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇയർ ഫോൺ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നത് നിയമത്തിലൂടെ തടയാൻ സാധിക്കില്ല. അതേസമയം ഹോണുകൾ ഉൾപ്പെടെ നിശ്ചിത ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദങ്ങൾ നിയമത്തിലൂടെ തടയാം.സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ആവശ്യമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാർഗ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ മുൻകൈയ്യെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പാർലമെൻറ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സി. ജോൺ പണിക്കർ, എ.ഒ.ഐ. കേരള സെക്രട്ടറി ഡോ. ഗീത നായർ, ഐ.എം.എ. തിരുവനന്തപുരം പ്രസിഡൻറ് ഡോ. അനുപമ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ, നിഷ് ഡയറക്ടർ ഡോ. കെ.ജി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഇന്നും നാളെയുമായി കോവളം ഹോട്ടൽ സമുദ്രയിൽ നടക്കുന്ന ഗ്ലോബലൽ പാർലമെൻറിൽ വിദഗ്ധർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |