ലണ്ടൻ : പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ ' ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന് ബാഫ്‌റ്റ (ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) നോമിനേഷൻ. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്ര വിഭാഗത്തിലാണ് നോമിനേഷൻ. ഫെബ്രുവരി 16ന് വിജയികളെ പ്രഖ്യാപിക്കും.
മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും അവതരിപ്പിച്ച ഹിന്ദി മലയാളം ഭാഷകളിലുള്ള ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |