മാഡ്രിഡ് : സ്പാനിഷ് കിംഗ്സ് കപ്പ് ഫുട്ബാൾ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ ബെറ്റിസിനെ കീഴടക്കി ബാഴ്സലോണ ക്വാർട്ടർ ഫൈനലിലെത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാഴ്സ അഞ്ചുഗോളുകൾ നേടുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ റയൽ മാഡ്രിഡിനെ 5-2ന് തോൽപ്പിച്ചിരുന്നു.
റയൽ ബെറ്റിസിനെതിരെ മൂന്നാം മിനിട്ടിൽ ഗാവി,27-ാം മിനിട്ടിൽ യൂൾസ് കുണ്ടെ, 58-ാം മിനിട്ടിൽ റഫീഞ്ഞ, 67-ാം മിനിട്ടിൽ ഫെറാൻ ടോറസ് ,77-ാം മിനിട്ടിൽ യാമിൻ ലമാൽ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. 84-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് വിതോർ റോക്വയാണ് ബെറ്റിസിന്റെ ആശ്വാസ ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |