കാഞ്ഞങ്ങാട്: മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ക്ഷേമവും സഹകരണവും ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രത്യേക യോഗത്തിൽ കമ്മിറ്റി രൂപീകൃതമായി. ഭാസ്ക്കരൻ ഊരാളിയുടെ അദ്ധ്യക്ഷതയിൽ യോഗം ഡോ. പി. നരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ. ബി. ശിവനായക്, ഡോ. രാജലക്ഷ്മി, ഡോ. കെ. വസന്തകുമാർ, പി. മധുകുമാർ, സി.പി ബാലൻ, ത്രേസ്യാമ്മ ജോസഫ്, എൻ. സുബ്രഹ്മണ്യൻ പ്രസംഗിച്ചു. വി. രവീന്ദ്രൻ സ്വാഗതവും എൻ. ദിവാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ. കെ.എം. സതീശൻ (പ്രസിഡന്റ്), ഭാസ്ക്കരൻ ഊരാളി, ഡോ. എം. മുരളീധരൻ (വൈസ് പ്രസിഡന്റുമാർ), വി. രവീന്ദ്രൻ (സെക്രട്ടറി), മോഹനൻ, ത്രേസ്യാമ്മ ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), എം. നാരായണൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |