തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 49പേരാണ് ബസിലുണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയാണ്. ബസിലുണ്ടായിരുന്നതില്‍ കൂടുതല്‍പേരും കുട്ടികളാണെന്നാണ് വിവരം.
പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കും സാരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. വളവും തിരുവുമുള്ള റോഡില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും വിനോദയാത്ര പോയ സംഘമാണെന്നാണ് വിവരം. കാട്ടാക്കട ഭാഗത്ത് നിന്ന് വിനോദയാത്ര പോയ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇരിഞ്ചയം പാല്‍ സൊസൈറ്റിക്ക് മുന്‍വശത്ത് വച്ചാണ് അപകടമുണ്ടായതെന്നാണ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി ജി.ആര്‍ അനില്‍ പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി എല്ലാ സൗകര്യങ്ങളും നെടുമങ്ങാട് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
updating...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |