കടമ്പനാട് : കൊല്ലം ഫാത്തിമ മെമ്മോറിയൽ ബി.എഡ് കോളജിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 33 പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ കടമ്പനാട് കല്ലുകുഴിക്ക് സമീപം ഇന്നലെ രാവിലെ 6.30ന് ആയിരുന്നു അപകടം. പുലർച്ചെ 4.30നാണ് ബസ് കൊല്ലത്തു നിന്ന് പുറപ്പെട്ടത്. വാഗമണിലേക്കായിരുന്നു യാത്ര. രണ്ടു ബസുകളിലായി 94 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നിൽ വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ബസ് വളവും കയറ്റവുമുള്ള ഭാഗത്ത് നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന പത്ത് മാസമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലും അടൂർ ഹോളിക്രോസ് ആശുപത്രിയിലും അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ടത് കൊല്ലം ഫാത്തിമ മെമ്മോറിയൽ
ബി.എഡ് കോളജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും,
രണ്ടുപേരുടെ നില ഗുരുതരം, അപകടം ഇന്നലെ രാവിലെ 6.30ന്
പരിക്കേറ്റവർ
കോളേജ് അദ്ധ്യാപകൻ തിരുവനന്തപുരം സൗപർണത്തിൽ പ്രമോദ് (50), കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കൊല്ലം കല്ലുംമൂട്ടിൽ പുത്തൻവീട്ടിൽ സാനിഷ് (39), കൊല്ലം സ്വദേശികളായ എം.എച്ച്. മൻസിലിൽ ആമിന (22), ഓട്ടുകാട് ഫൈസൽ മൻസിലിൽ തസ്നി (24), പള്ളിത്തോട്ടം അലീന (22), കൊല്ലം വാടി അക്ഷയയിൽ ദീപ്തി വിൻസന്റ് (23), ചവറ സ്വദേശി ജ്യോതി (22),കൊല്ലം പോളയത്തോട് റീനാ കോട്ടേജിൽ അലൻ (24), പറവൂർ കലക്കോട് മനി ഭവനിൽ ആഷിമ (22), കൊല്ലം തങ്കശേരി കൽപ്പടയ്ക്കണം ഫേബ (23), ചാത്തന്നൂർ എം.എസ് നിവാസിൽ അതുൽ മുരളി (22), ചവറ പൂന്തുറ മീനത്തേതിൽ രേവതി (24), കൊല്ലാം കാരാട്ട് ഐശ്വര്യ (28), കൊല്ലം കട്ടച്ചിറ പത്മാലയത്തിൽ മീനാക്ഷി (23), പന്മന തുണ്ടിൽ വർഷ (23), കൊല്ലം കളീലിൽ അതുല്യ (21), ആഞ്ചാംലുംമൂട് സ്വദേശി ഷിഫ്ന (29), പെരുമ്പുഴ ഇടത്തുണ്ടിൽ മുബിസിന (21), മയ്യനാട് കുഴിവിള അമാൻസ (23), കൊല്ലം പള്ളിപുറത്ത് റിഷാൻ (23), കൊല്ലം സ്വദേശി ജിൻസി (23), കൊല്ലം സ്വദേശി ഷെമീമ, ഫാത്തിമ (27), കൊല്ലം മുണ്ടക്കൽ സ്വദേശി മെബി (27), ബിൻസി, കൊല്ലം സ്വദേശി റിഷ്വാന (24), കൊല്ലം തെക്കേവിള ഐശ്വര്യ (21), ചാത്തന്നൂർ സ്വദേശി അൻയാ (22),സിസ്റ്റർ ഗ്രേഫി (32), സിസ്റ്റർ ഫെനി ((27), കുണ്ടറ വെള്ളമൺ നാന്തിരിക്കൽ അൽഷൈമ (24), ബസ് ഡ്രൈവർ ശൂരനാട് സ്വദേശി അരുൺ സജി (29), സഹായി ആദിക്കാട്ടുകുളങ്ങര സ്വദേശി ആരിഫ് (23). മെബി, ബിൻസി എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |