ചാലക്കുടി: നഗരസഭ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച സി.ഐ ജോർജ്ജ് മെമ്മോറിയൽ അനക്‌സ് കോംപ്ലക്‌സ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എബി ജോർജ്ജ് അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുട മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 1.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഇരുനില കെട്ടിടം. ഒന്നാം നിലയിൽ ഇപ്പോഴത്തെ എൻജിനീയറിംഗ് വിഭാഗം മാറ്റി പ്രവർത്തിപ്പിക്കും. താഴെ കുടുംബശ്രീയുടെ ഓഫീസും ടീ സ്റ്റാളുമായിരിക്കും. 5400 ച. അടിയാണ് ആകെ വിസ്തീർണം. ശനിയാഴ്ച വൈകീട്ട് 5ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. ബെന്നി ബഹന്നാൻ എം.പി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ആലീസ് ഷിബു, എം.എം.അനിൽകുമാർ, ആനി പോൾ, സി.എസ്.സുരേഷ്, കെ.പ്രമോദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |