SignIn
Kerala Kaumudi Online
Saturday, 18 January 2025 5.40 PM IST

ബ്രൂവറി കാർഷിക മേഖലയ്‌ക്ക് ഉത്തേജനം, വൻ തൊഴിലവസരങ്ങൾ; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി

Increase Font Size Decrease Font Size Print Page
brewery

തിരുവനന്തപുരം: ഒയാസിസ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് സ്‌പിരിറ്റ് നി‌ർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. മദ്ധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഒയാസിസ്. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവിലുണ്ട്.

പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 600 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നാലുഘട്ടമായാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ്യമദ്യ ബോട്ടിലിംഗ് യൂണിറ്റിനാണ് ആദ്യഘട്ടത്തില്‍ അനുമതി. സ്പിരിറ്റ് നിര്‍മാണം, ബ്രാണ്ടി - വൈനറി പ്ലാന്റ്, ബ്രൂവറി എന്നിങ്ങനയാണ് മറ്റുള്ള ഘട്ടങ്ങള്‍. ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി സ്റ്റാര്‍ച്ച് എന്നിവയാണ് കമ്പനി മദ്യനിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കളായി ഉപയോഗിക്കുന്നത്.

ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ കഞ്ചിക്കോട്ടെ ബ്രൂവറി കാര്‍ഷക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റീസൈക്കിളിംഗ് വഴിയാണ് ജല അതോറിറ്റി വെള്ളം നല്‍കുക. ഇതിനായുള്ള കരാറായെന്നും ഉത്തരവില്‍ പറയുന്നു. മഴവെള്ള സംഭരണത്തിനുള്ള സംവിധാനം ഉണ്ടാവണം. ബ്രൂവറി വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.

TAGS: BREWERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.