പാറശാല: മകന്റെ മരണത്തെ തുടർന്ന് രണ്ട് വർഷത്തിലേറെയായി വെന്തുനീറി കഴിയുന്ന ഷാരോണിന്റെ മാതാപിതാക്കൾ ഇന്നലെ ശിക്ഷാവിധി കേൾക്കാൻ വീട്ടിൽ ടി.വിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഗ്രീഷ്മയ്ക്ക് ഇന്ന് കൊലക്കയർ തന്നെ വിധിക്കണമെന്നാണ് ഇവരുടെ പ്രാർത്ഥന.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് വിധിച്ചതറിഞ്ഞപ്പോൾ ഷാരോണിന്റെ മാതാവ് പ്രിയ മകനെയോർത്ത് പൊട്ടിക്കരഞ്ഞു. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതേ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു. ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അമ്മയ്ക്കും ശിക്ഷ ഉറപ്പാക്കണമെന്ന് പ്രിയ പറഞ്ഞു.
ഗ്രീഷ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ഷാരോണിന്. അതുകൊണ്ടാണ് മരണക്കിടക്കിയിൽ വച്ചുപോലും മജിസ്‌ട്രേറ്റിനോട് അവളുടെ പേര് പറയാത്തത്. മകന്റെ മരണത്തെ തുടർന്നുള്ള മാനസിക സംഘർഷങ്ങൾ കാരണം സ്‌ട്രോക്ക് ഉണ്ടായ ജയരാജ് അവശനാണ്.
വിധി അറിയാൻ ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജ്, അമ്മാവൻ സത്യശീലൻ, ഷാരോണിന്റെ സുഹൃത്ത് രജിൻ തുടങ്ങിയവർ കോടതിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |