
ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ പ്രേംനസീർ പുരസ്കാരം ഷീലയ്ക്ക്. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ്, ജനറൽ കൺവീനർ അഡ്വ.എസ്.വി അനിലാൽ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,00,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. പുരസ്കാരം സംഭാവന ചെയ്തത് ചിറയിൻകീഴ് ഗ്രാമപഞ്ചായത്താണ്. ഫെബ്രു.18ന് വൈകിട്ട് 6ന് ശാർക്കര മൈതാനത്ത് ചേരുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ പുരസ്കാരം സമ്മാനിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാസാംസ്കാരിക നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |