പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പ്രയാഗ്‌രാജിൽ തുടരുന്ന മഹാകുംഭമേളയുടെ ആറാം ദിവസം 42 ദശലക്ഷത്തിലധികം തീർത്ഥാടകർ ത്രിവേണീ സംഗമത്തിൽ മുങ്ങിക്കുളിച്ച് പുണ്യാനുഭവം നേടി. ഇതുവരെ കുംഭമേളയിൽ 7.5 കോടിയിലധികം പേർ പങ്കെടുത്തു. ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ബി.ജെ.പി വക്താവും രാജ്യസഭാ എം.പിയുമായ സുനിൽ ത്രിവേദി എന്നിവർ കുംഭമേളയിൽ പങ്കെടുത്തു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ജമ്മു എന്നിവിടങ്ങളിൽ നിന്ന് ധാരാളം സന്യാസിമാർ ഇന്നലെയെത്തി. കുംഭമേള ഗംഭീരമായി സംഘടിപ്പിക്കുന്നതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 8,9 തീയതികളിലോ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 28നോ എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 21ന് പ്രയാഗ്‌രാജിലെ കുംഭ് മേഖലയിൽ നടത്താൻ നിർദ്ദേശിച്ചിരിക്കുന്ന യു.പി മന്ത്രിസഭാ യോഗം മാറ്റി. ജനത്തിരക്ക് പരിഗണിച്ചാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |