
കണ്ണൂർ: പി.പി മുകുന്ദൻ ജീവിച്ചിരുന്നപ്പോൾ കിട്ടിയതിനേക്കാൾ ആദരവ് മരണശേഷമാണ് കിട്ടിയത്. അത് കാണുമ്പോഴാണ് ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നതെന്ന് ബി.ജെ.പി നേതാവ് സി.കെ.പത്മനാഭൻ. താൻ ഒഴിഞ്ഞപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി.പി.മുകുന്ദൻ എത്തേണ്ടതായിരുന്നെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.സംഘടനാ പ്രവർത്തനം വളരെ താറുമാറായി കിടക്കുന്ന സന്ദർഭത്തിലാണ് മുകുന്ദൻ കടന്നു വരുന്നത്. കുത്തഴിഞ്ഞ് കിടന്ന സംഘടനാ സംവിധാനത്തെ അടുക്കും ചിട്ടയോടും കൂടി അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. അദ്ദേഹം സംസ്ഥാന അദ്ധ്യക്ഷനായിരുന്നെങ്കിൽ ബി.ജെ.പിയുടെ വളർച്ച മുന്നോട്ട് കുതിക്കുമായിരുന്നെന്നും പത്മനാഭൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |