ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ ജാതി സെൻസസ് വ്യാജമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും പാറ്റ്‌നയിൽ നടത്തിയ സംവിധാൻ സുരക്ഷാ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി) ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.
കോൺഗ്രസ് ലക്ഷ്യമിടുന്നത് ബീഹാറിൽ നടത്തിയ നിതീഷ് നടത്തിയത് പോലുള്ള വ്യാജ ജാതി സെൻസസ് അല്ല. ജാതി സെൻസസ് അടിസ്ഥാനമാക്കിയാണ് നയം രൂപീകരിക്കേണ്ടത്. കോൺഗ്രസ് ഭരണത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും. 50 ശതമാനം സംവരണ പരിധി ഒഴിവാക്കും.
പിന്നാക്കക്കാർക്കും ദളിതർക്കുമുള്ള അധികാരം അംബാനിക്കും അദാനിക്കും ആർ.എസ്.എസിനും ബി.ജെ.പി നൽകിയത്. ചില ആളുകളുടെ കൈകളിൽ മാത്രമായി സമ്പത്ത് കേന്ദ്രീകരിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല.1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി കണക്കാക്കുന്നില്ലെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രാഹുൽ ആക്രമണം തുടർന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലും ബി.ആർ. അംബേദ്കറുടെയും മഹാത്മാഗാന്ധിയുടെയും പ്രത്യയശാസ്ത്രത്തെ അവർ ഇല്ലാതാക്കുന്നു. ഗംഗാജലം പോലെ, ഭരണഘടനയുടെ പ്രത്യയശാസ്ത്രം രാജ്യത്തെ ഓരോ വ്യക്തിയിലും, എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചേരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |