കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇൻഡസ് ഇൻഡ് ബാങ്ക് ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കർണാടകയെ കീഴടക്കി മദ്ധ്യപ്രദേശ് കിരീടം ഉയർത്തി. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടന്ന അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കർണാടകയെ 4 റൺസിന് പരാജയപെടുത്തിയാണ് മദ്ധ്യപ്രദേശ് ചാമ്പ്യന്മാരായത്.സ്കോർ മദ്ധ്യപ്രദേശ് 154/4. കർണാടക 150/9.
വിജയികൾക്കുള്ള പുരസ്‌കാരദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിത്ഥിയായി. ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗസിലിന്റെ (ഡബ്‌ള്യു.ബി.സി.സി) സെക്രട്ടറി ജനറൽ രജനീഷ് ഹെന്റി, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയ പ്രസിഡണ്ട് ബുസ ഗൗഡ, ഡോ. ബിന്ദു ശിവശങ്കരൻ നായർ, ഇൻഡസ്ഇൻഡ് ബാങ്ക് സി.എസ്.ആർ പ്രോഗ്രാം ലീഡ് ഋതുരാജ് ടെൽകർ, സമർത്തനം ട്രസ്റ്റ് ഫോർ ഡിസേബിൾഡിന്റെ സി.എഫ്.ഒ അഞ്ജനപ്പ മുത്തപ്പ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |