വഡോദര: വിജയ് ഹസാരെ ട്രോഫ്രിയിൽ അഞ്ചാം തവണ മുത്തമിട്ട് കർണാടക. ഇന്നലെ ഫൈനലിൽ വിദർഭയെ 36 റൺസിന് കീഴടക്കിയാണ് കർണാടക ചാമ്പ്യൻമാരായി. വമ്പൻ സ്കോർ പിറന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കർണാടക രവിചന്ദ്രൻ സ്‌മരണിന്റെ (92 പന്തിൽ 101)സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 348 റൺസ് നേടി. മറുപടിക്കിറങ്ങിയ വിദർഭ പൊരുതി നോക്കിയെങ്കിലും 48.2 ഓവറിൽ 312 റൺസിന് ഓൾഔട്ടായി. ഡ്രുവ് ഷോറെ (110) വിദർഭയ്ക്കായി സെഞ്ച്വറി നേടി. 6 സെഞ്ച്വറികൾ നേടിയ വിദർഭയുടെ മലയാളി നായകൻ കരുൺ നായരാണ് ടൂർണമെന്റിലെ താരം. സ്‌മരൺ ഫൈനലിലെ താരമായി. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച 5 ഫൈനലുകളിലും കർണാടകയ്‌ക്ക് കളിക്കാനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |