തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫ. എൻ. ലതികയ്ക്ക് പി. ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം നൽകി ആദരിക്കും.11,111രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചെങ്കൽ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 26ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ പി.ജയചന്ദ്രന് സ്മരണയർപ്പിച്ച് സംഗീതാർച്ചനയും പുരസ്‌ക്കാര സമർപ്പണവും നടക്കും.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെയും ഘോഷ് പ്രൊഡക്ഷൻസിന്റേയും സംയുക്താഭിമുഖ്യത്തിൽ സിനിമ പിന്നണി ഗായകരും കലാനിധി പ്രതിഭകളും മിനിസ്‌ക്രീൻ താരങ്ങളും ചേർന്നൊരുക്കുന്ന നൃത്ത സംഗീത ശില്പം നടക്കും. ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച് കഴിഞ്ഞ മാസം റിലീസ് ചെയ്ത തത്വമാം പൊൻപടി എന്ന വീഡിയോ ആൽബത്തിന്റെ പ്രദർശനവും ദൃശ്യ നൃത്താവിഷ്‌കാരവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |