ന്യൂഡൽഹി : മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പദ്മവിഭൂഷൺ നൽകി രാജ്യത്തിന്റെ ആദരം. മരണാന്തര ബഹുമതിയായാണ് എം.ടിക്ക് പദ്മവിഭൂഷൺ പുരസ്കാരം നൽകുന്നത്. ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്, നടി ശോഭന, ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം , നടൻ അജിത്ത് കുമാർ തുടങ്ങിയവർക്ക് പദ്മഭൂഷണും സമ്മാനിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടി , ക്രിക്കറ്റ് താരം ആർ. അശ്വിൻ എന്നിവർക്ക് പദ്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുൾപ്പെടെ 113 പേർക്കാണ് പദ്മശ്രീ നൽകുന്നത്.
തെലുങ്ക് നടൻ ബാലകൃഷ്ണയ്ക്കും പദ്മഭൂഷൺ സമ്മാനിക്കും. ഗായകൻ പങ്കജ് ഉദാസിനും ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിക്കും മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ നൽകും. സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ, ഗായകൻ അർജിത് സിംഗ്, മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ
വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ,ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടുൽ ബീഗം , സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവരും പദ്മശ്രീ നേടിയവരുടെ പട്ടികയിലുണ്ട്.
ആകെ ഏഴുപേർക്കാണ് പദ്മവിഭൂഷൺ പ്രഖ്യാപിച്ചത്. 19 പേർ പദ്മഭൂഷണും 113 പേർ പദ്മശ്രീ പുരസ്കാരത്തിനും അർഹരായി.
പദ‌്മശ്രീ പുരസ്‌കാരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |