പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി റിതു ജയന്റെ പേരേപ്പാടത്തെ വീടിന് നേരെ ആക്രമണം. ഇന്ന് വൈകിട്ട് ആറോടെയാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ജനൽചില്ലകൾ, സിറ്റൗട്ടിന്റെ ഭാഗം, കസേര, മേശ തുടങ്ങിയവയാണ് അടിച്ച് തകർത്തിട്ടുള്ളത്. അതേസമയം വീടിന്റെ അകത്ത് കടന്നിട്ടില്ല. കൊലപാതകത്തിന് ശേഷം റിതുവിന്റെ മാതാപിതാക്കൾ ബന്ധുവിന്റെ വീട്ടിലേയ്ക്ക് താമസം മാറ്റിയിരുന്നു. വടക്കേക്കര പൊലീസ് എത്തിയപ്പോഴാണ് അയൽവാസികളടക്കം സംഭവം അറിഞ്ഞത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് പ്രതി റിതു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ജിതിൻ തലയ്ക്ക് സാരമായി പരിക്കേറ്റ് ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |