കൽപ്പറ്റ: തിരുനെല്ലിയിൽ ആദിവാസി സ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ്. പുളിമൂട് സ്വദേശി വർഗീസ് ആണ് അറസ്റ്റിലായത്. ഒരു വർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സജീവ കോൺഗ്രസ് പ്രവർത്തകനായ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
മന്ത്രവാദത്തിന്റെ പേരിലായിരുന്നു പീഡനം. തനിക്കെതിരായി പ്രവർത്തിച്ചാൽ ഒരു സ്വാമിയിൽ നിന്ന് കോപമുണ്ടാവുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തി. ക്രൂരമർദ്ദനത്തിനിരയായി. നഗ്നവീഡിയോ മൊബൈലിൽ പകർത്തിയും ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിനാണ് ശ്രമിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇടപെട്ടു. മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അത് തുടരാനും വർഗീസ് അനുവദിച്ചില്ല. വീട്ടുകാരുടെ മുന്നിൽ വച്ചുപോലും പീഡിപ്പിച്ചു. ഒത്തുതീർപ്പിലായെന്ന് സമ്മർദ്ദത്തിലാക്കി ഒപ്പിടീപ്പിച്ചുവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |