കൊച്ചി: കഴിഞ്ഞ വർഷം ആഗോള മുൻനിര സേവനദാതാക്കളായ ഡി.പി വേൾഡിന്റെ കൊച്ചിയിലെ ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിലെ ( ഐ.സി.ടി.ടി) ബിസിനസ് 17 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം 840,564 ടി.ഇ.യു ചരക്കുകളാണ് കൊച്ചി ഡി.പി വേൾഡ് കൈകാര്യം ചെയ്തത്. ഇക്കാലയളവിൽ ഡി.പി വേൾഡ് പുതിയ എസ്.ടി.എസ് ഷിപ്പ് ടു ഷോർ ക്രെയിനുകളും ഇ-ആർ.ടി.ജി.എസ് സംവിധാനവും അവതരിപ്പിച്ചു, യാർഡ് സ്‌പേസ് വർദ്ധിപ്പിച്ച് ടെർമിനലിന്റെ ശേഷി ഏകദേശം 1.4 ദശലക്ഷം ടി.ഇ.യു വർദ്ധിപ്പിച്ച് ദക്ഷിണേന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും ഏറ്റവും വലിയ ടെർമിനലായി മാറി. ഏകദേശം 657 കപ്പലുകളാണ് ഇവിടെ എത്തിയത്.
ഉപഭോക്താക്കളുടെയും കൊച്ചിൻ പോർട്ട് അതോറിറ്റിയുടെയും സഹകരണമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഡി.പി വേൾഡ് പോർട്ട്‌സ് ആൻഡ് ടെർമിനൽസ് കൊച്ചി സി.ഇ.ഒ പ്രവീൺ ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |