ന്യൂഡൽഹി : പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ ഉത്തരവിട്ടു. 6521 കോടി രൂപയുടെ വായ്‌പാ കുടിശിക ഈടാക്കാൻ വായ്‌പക്കാരുടെ കൂട്ടായ്‌മയായ കമ്മിറ്റി ഒഫ് ക്രെഡിറ്രേഴ്സാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയാണ് പരാതിക്കാർ. ലിക്വിഡേറ്ര് ചെയ്യണമെന്ന ആവശ്യം ജുഡീഷ്യൽ മെമ്പർ മഹേന്ദ്ര ഖണ്ഡെൽവാൽ, ടെക്‌നിക്കൽ മെംബർ ഡോ. സഞ്ജീവ് രഞ്ജൻ എന്നിവരടങ്ങിയ ട്രൈബ്യൂണൽ ബെഞ്ച് അംഗീകരിച്ചു. കടം പെരുകിയതിനാൽ ഗോ ഫസ്‌റ്റ് പാപ്പർ ഹർജി ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നു. ല്വികിഡേഷന് ഉത്തരവിട്ടതോടെ വിമാനകമ്പനിയുടെ ആസ്തികളുടെ കണക്ക് ശേഖരിക്കാനും വായ്‌പാ തിരിച്ചുപിടിക്കാനും നടപടികൾക്ക് വഴിയൊരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |