SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

കൂറ്റൻ സിക്സറുകളുടെ 'ബിഗ് മാൻ': കെകെആർ താരം ആൻഡ്രെ റസൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചു

Increase Font Size Decrease Font Size Print Page
andrew-russel-

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ജീവനാഡിയുമായിരുന്ന ആൻഡ്രെ റസൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചു. 2026ലെ താരലേലത്തിന് മുന്നോടിയായി റസലിനെ കെകെആർ റിലീസ് ചെയ്തതിന് പിന്നാലെയാണ് 37കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കരിയറുകളിൽ ഒന്നാണ് ഇതോടെ അവസാനിക്കുന്നത്. 2014 മുതൽ 12 സീസണുകളിലും അദ്ദേഹം കെകെആറിനായി കളിച്ചു. കെകെആറിന്റെ രണ്ട് കിരീടങ്ങളിലും അദ്ദേഹം നിർണായക പങ്കുവച്ചിരുന്നു. അടുത്ത സീസൺ മുതൽ ടീമിന്റെ പവർ കോച്ചായിട്ടാണ് റസലിനെ കെകെആർ മാനേജ്‌മെന്റ് നിയമിച്ചിരിക്കുന്നത്.


ആകെ 140 മത്സരങ്ങളിൽ നിന്ന് 2,651 റൺസും 123 വിക്കറ്റുകളുമാണ് ഐപിഎല്ലിൽ റസലിന്റെ നേട്ടം. കൂറ്റൻ സിക്സറുകളുടെ 'ബിഗ് മാൻ' എന്നറിയപ്പെടുന്ന താരം ടീമിന്റെ പവർ കോച്ചായി സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെകെആർ മാനേജ്‌മെന്റ്.

TAGS: NEWS 360, SPORTS, RUSSEL, IPL, RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY