പാലക്കാട് : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ലുലുവിൽ ദേശഭക്തിഗാന മത്സരം നടത്തുന്നു. ജനുവരി 26 ഞായറാഴ്ച വൈകിട്ട് നാല് മണി മുതലാണ് മത്സരം. സോളോ ദേശഭക്തിഗാന മത്സരത്തിൽ എട്ട് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി രണ്ട് വിഭാഗങ്ങളിൽ മത്സരം നടക്കും. മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കുവാനായി കുട്ടികളുടെ പേര്, പ്രായം, പ്രായം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ, പാട്ടിന്റെ പേര് എന്നീ വിവരങ്ങൾ 7306336784 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശമായി അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |