ന്യൂഡൽഹി: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. തുടക്കത്തിൽ ആർ.ജി കർ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ. ഏറ്റവുമൊടുവിൽ വധശിക്ഷയിൽ നിന്ന് പ്രതി ഒഴിവായതിന്റെ പേരിലെ വിവാദം.
സംഭവത്തിൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് പ്രതി കോടതിയോട് പറഞ്ഞത് ശ്രദ്ധേയമാണ്. സി.ബി.ഐയുടെ അന്വേഷണത്തിലും ഇരയുടെ മാതാപിതാക്കൾ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.
വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയും നേർക്കുനേർ രാഷ്ട്രീയ വാക്പോര് തുടരുകയാണ്. കൊൽക്കത്ത പൊലീസിൽ നിന്ന് ബലംപ്രയോഗിച്ച് അന്വേഷണം മാറ്റിയതാണെന്നും, തങ്ങളാണ് കേസ് നടത്തിയിരുന്നതെങ്കിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമായിരുന്നെന്നും മമത ഇന്നലെ പറഞ്ഞു.
സഞ്‌ജയ് റോയ് ഒറ്റയ്‌ക്കല്ല കുറ്രകൃത്യം നടത്തിയതെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്ന് ബി.ജെ.പി എം.പി സമിക് ഭട്ടാചാര്യ തിരിച്ചടിച്ചു. പ്രതിയെ അയച്ചവർക്കും തെളിവു നശിപ്പിച്ചവർക്കും ശിക്ഷയെവിടെയെന്നും ചോദിച്ചു.
കേരളത്തിൽ അങ്ങനെ
ബംഗാളിൽ ഇങ്ങനെ
ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്‌മയ്‌ക്ക് കേരളത്തിലെ കോടതി തൂക്കുകയർ വിധിച്ചപ്പോൾ, ബംഗാളിൽ വനിതാ ഡോക്‌ടറോട് കൊടുംക്രൂരത കാണിച്ച പ്രതിയോട് സൗമ്യത കാണിച്ചെന്ന് സി.പി.എം പൊളിറ്റ് ബ്യുറൊ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |