ന്യൂഡൽഹി : ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവത്തിന് പിന്നാലെ കൊൽക്കത്തയിലെ തെരുവുകളിൽ ആരംഭിച്ച നീതിക്കായുള്ള മുറവിളി അവസാനിക്കുന്നില്ല. പ്രതിഷേധക്കാർക്കെതിരെ അക്രമികൾ അഴിഞ്ഞാടിയതും വനിതാ ഡോക്‌ടർമാരെ അടക്കം ആക്രമിച്ചതും രാജ്യം മറന്നിട്ടില്ല. സുപ്രീംകോടതി സ്വമേധയാ ഇടപെട്ട് ആശുപത്രികളിൽ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദ്ദേശിച്ചതും രാജ്യം കണ്ടു.
2024 ആഗസ്റ്റ് 9: 31കാരിയായ ജൂനിയർ വനിതാ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു
ആഗസ്റ്റ് 10: പ്രതി സഞ്‌ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തു
ആഗസ്റ്റ് 12: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സ്ഥലംമാറ്റി
ആഗസ്റ്റ് 13: മാതാപിതാക്കളുടെ ഹർജിയിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
ആഗസ്റ്റ് 14:കൊൽക്കത്ത പൊലീസ് പ്രതിയെ സി.ബി.ഐക്ക് കൈമാറി
ആഗസ്റ്റ് 17: ഡോക്‌ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം
ആഗസ്റ്റ് 18: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
സെപ്‌തംബർ 2: ആർ.ജി. കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേടിന് അറസ്റ്റ് ചെയ്‌തു
സെപ്‌തംബർ 14: മമത ബാനർജി സമരം ചെയ്യുന്ന ഡോക്‌ടർമാരെ കണ്ടു
ഒക്ടോബർ 5: പ്രതിഷേധക്കാർ നിരാഹാര സമരം ആരംഭിച്ചു
ഒക്ടോബർ 7: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 24: ഡോക്‌ടർമാർ നിരാഹാരം അവസാനിപ്പിച്ചു
നവംബർ 12: രഹസ്യവിചാരണ ആരംഭിച്ചു
2025 ജനുവരി 18: സഞ്‌ജയ് കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി കണ്ടെത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |