കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ യൂക്കോ ബാങ്കിന്റെ അറ്റാദായം 639 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭം 1586 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 12.28 ശതമാനം ഉയർന്ന് 4,88,911 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 0.98 ശതമാനത്തിൽ നിന്ന് 0.63 ശതമാനമായി കുറഞ്ഞു. അറ്റ പലിശ, പലിശയിതര വരുമാനങ്ങളിലുണ്ടായ വർദ്ധനയാണ് അറ്റാദായം ഉയർത്തിയതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.യുമായ അഷ്വനി കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |