കൊച്ചി: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കൽ ത്വയിബ് കെ നസീർ (26) ആണ് മരിച്ചത്. പിതാവ് കെ വൈ നസീർ ആണ് ത്വയിബിന് കരൾ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീർ മരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു നസീറിന്റെ അന്ത്യം. റോബോട്ടിക്സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടർന്ന് നസീർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ശ്രീമൂലം പീടിയേക്കൽ കുടുംബാംഗം ഷിജിലയാണ് മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |