കൽപ്പറ്റ: കൃഷിയിടങ്ങളിൽ പുതിയ വെല്ലുവിളിയായി മയിലുകളുടെ എണ്ണം വർദ്ധിക്കുന്നു. കൂട്ടത്തോടെയാണ് പലയിടങ്ങളിലും മയിലുകൾ എത്തുന്നത്. നെൽകൃഷിക്ക് വലിയ നാശമാണ് മയിലുകൾ വരുത്തുന്നത്. മയിലുകളുടെ എണ്ണം വർദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്.
മയിലുകൾ കൂട്ടത്തോടെ തീറ്റ തേടിയെത്തുന്ന കാഴ്ച്ചയാണ് ഗ്രാമ പ്രദേശങ്ങളിൽ. പൊതുവേ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലായിരുന്നു മയിലുകൾ കൂടുതലായി ഉണ്ടായിരുന്നത്. കേരളത്തിൽ പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ആയിരുന്നു മയിലുകൾ കൂടുതലായി ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ വയനാട്ടിലെ വയൽ പ്രദേശങ്ങളിൽ പോലും മയിലുകൾ കൂട്ടത്തോടെ എത്തുകയാണ്. വരാനിരിക്കുന്ന വരണ്ട കാലാവസ്ഥയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. നേരത്തെ വയനാട്ടിൽ അപൂർവ്വമായി മാത്രമാണ് മയിലുകളെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പോലും ഇഷ്ടം പോലെ മയിലുകളാണ് എത്തുന്നത്.
പുത്തൂർവയലിലെ കൃഷിയിടത്തിൽ മയിലുകൾ കൂട്ടത്തോടെ എത്തുന്നത് കർഷകർക്ക് ഭീഷണിയാവുകയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയും കൂടുതൽ മയിലുകൾ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |