ദുബായ് : ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ഉൾപ്പെടെ മികച്ച സംഭാവന നൽകിയ പേസർ അർഷ്ദീപ് സിംഗനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ട്വന്റി- 20 താരമായി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം കളിച്ച 18 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളാണ് 25 കാരനായ അർഷ്ദീപ് നേടിയത്. ഓസീസ് താരം ട്രാവിസ് ഹെഡ്, സിംബാബ്വെ ക്യാപ്റ്റൻ സിക്കന്തർ റാസ, പാകിസ്ഥാൻ ബാറ്റർ ബാബർ അസം എന്നിവരെ മറികടന്നാണ് അർഷ്ദീപിന്റെ നേട്ടം.
ട്വന്റി - 20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ 5-ാം സ്ഥാനത്താണ് അർഷ്ദീപ്. ലോക കപ്പിൽ യു.എസ് എ ക്കെതിരെ പുറത്തെടുത്ത 4/9 ആണ് അർഷ് ദീപിന്റെ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനം. ആകെ 17 വിക്കറ്റ് നേടി ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ അഫ്ഗാന്റെ ഫസല്ല ഫറൂഖിയ്ക്കൊപ്പം ഒന്നാം സ്ഥാനത്തായിരുന്നു അർഷ്ദീപ്.
From rising talent to match-winner, Arshdeep Singh excelled in 2024 to win the ICC Men's T20I Cricketer of the Year award 🌟 pic.twitter.com/iIlckFRBxa
— ICC (@ICC) January 25, 2025
ഐ.സി.സി ടി 20 ടീമിന്റെ ക്യാപ്ടനായി രോഹിത് ശർമ്മയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം രോഹിത് ശർമ്മയുടെ ക്യാപ്ടൻസിയിൽ ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയിരുന്നു.
Congratulations to the elite players selected for the ICC Men’s T20I Team of the Year 2024 🙌 pic.twitter.com/VaPaV6m1bT
— ICC (@ICC) January 25, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |