കൊച്ചി: എൽ.ഐ.സി മ്യൂച്വൽ ഫണ്ട് ബഹുവിധ ആസ്തികൾക്കായി മൾട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വർണത്തിലും നിക്ഷേപിക്കാവുന്ന മൾട്ടി അസെറ്റ് ഫണ്ടുകളാണ് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) ഫെബ്രുവരി 7ന് അവസാനിക്കും.
വൈവിദ്ധ്യമാർന്ന ആസ്തികളിൽ നിക്ഷേപിച്ച് ദീർഘ കാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിഖിൽ രുംഗ്ത, സുമിത് ഭട്നഗർ, പാട്രിക് ഷ്റോഫ് എന്നിവർ ഫണ്ട് മാനേജർമാരായ പദ്ധതി ഫെബ്രുവരി 18 മുതൽ വീണ്ടും തുടർച്ചയായ വില്പനയ്ക്കെത്തും. ഒരേ ആസ്തിയിൽ തന്നെ നിക്ഷേപിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാകുമെന്നതിനാൽ ബഹുവിധ ആസ്തി അലോക്കേഷൻ ഫണ്ടുകൾ കൂടുതൽ ജനപ്രിയമാവുകയാണെന്ന് എൽ.ഐ.സി മ്യൂച്വൽഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആർ.കെ. ഝാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |