പാലക്കാട്: യുവമോർച്ച പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ അഭിപ്രായ ഭിന്നത അതിരൂക്ഷം. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കിയാൽ രാജി വയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പാലക്കാട്ടെ ആറ് കൗൺസിലർമാർ. ബിജെപിയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കുന്നതെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം. സി കൃഷ്ണകുമാറാണ് ഇതിനുപിന്നിലെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്. ഇവരുടെ വിമതയോഗം പാലക്കാട് പുരോഗമിക്കുകയാണ്.
45നും 60നു ഇടയിൽ പ്രായമുളളവരായിക്കണം ജില്ലാ പ്രസിഡന്റ് ആകേണ്ടതെന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ബിജെപിയിൽ ചുരുങ്ങിയത് ആറ് വർഷത്തെ അംഗത്വം ഉണ്ടായിരിക്കണം എന്നതാണ്. എന്നാൽ പ്രശാന്ത് ശിവന് 35 വയസാണ്. അദ്ദേഹത്തിന് ബിജെപിയിൽ നാല് വർഷത്തെ സജീവ അംഗത്വമേ ഉളളൂവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |