കൊച്ചി: ജല ശുദ്ധീകരണത്തിനുള്ള പ്യൂറോപോഡ് ടെക്നോളജിയുമായി മുൻനിര എയർ കൂളിംഗ് ഉപകരണ നിർമാതാക്കളായ സിംഫണി പുതിയ വാട്ടർ ഹീറ്ററുകൾ വിപണിയിലെത്തിച്ചു. സിംഫണി സ്പാ, സിംഫണി സോന, സിംഫണി സോൾ എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവ 10 ലിറ്റർ, 15 ലിറ്റർ, 25 ലിറ്റർ ശേഷികളിൽ ലഭ്യമാണ്.
മുടികൊഴിച്ചിലും ചർമ പ്രശ്നങ്ങൾക്കും കാരണമാകുന്ന വെള്ളത്തിലെ ഹാനികരമായ കെമിക്കലുകളെയും ഖരപദാർത്ഥങ്ങളെയും ഫിൽറ്റർ ചെയ്ത് ശുദ്ധീകരിക്കുന്ന 9ലെയർ പ്യൂറോപോഡ് ടെക്നോളജിയാണ് ഈ വാട്ടർ ഹീറ്ററുകളുടെ പ്രധാന സവിശേഷത.
ഇന്ത്യയിലെ ആദ്യ എ.ഐ അധിഷ്ഠിത വാട്ടർ ഹീറ്ററാണ് സിംഫണി സ്പാ. ഈ ശ്രേണിയിൽ സ്മാർട്ട്ബാത്ത് സാങ്കേതിക വിദ്യയും കമ്പനി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |