കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയെ കൊത്തിവലിച്ച മാദ്ധ്യമങ്ങൾ, ഡി.സി.സി ട്രഷറർ എൻ.എം.വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്സാഹം കാട്ടുന്നില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. ദിവ്യയ്ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടാകാം. അതിന്റെ പേരിൽ ഇത്രയേറെ ആക്രമിക്കേണ്ടിയിരുന്നില്ല. ദിവ്യയ്ക്കും കുടുംബമുണ്ടെന്നും ഒരു പെൺകുട്ടിയുണ്ടെന്നുമുള്ള പരിഗണനയൊന്നും മാദ്ധ്യമങ്ങൾ നൽകിയില്ല.
സർവീസ് കാലയളവിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടാത്തയാളാണ് നവീൻബാബു. അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന ടി.വി.പ്രശാന്തന്റെ പരാതിയിൽ സമഗ്ര അന്വേഷണം വേണം. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് പ്രശാന്തൻ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അന്വേഷണസംഘത്തെ അറിയിച്ചത്. നവീൻബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആർക്കാണ് കൊടുത്തതെന്നു കണ്ടെത്തണം. ഏതെങ്കിലും സർവീസ് സംഘടനയ്ക്ക് ഇതിൽ ബന്ധമുണ്ടോ എന്നത് അന്വേഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |