റിച്ച്മണ്ട്: ഇത്തവണ വിർജീനിയൻ ലോട്ടറിയുടെ ഭാഗ്യസമ്മാനം തേടിയെത്തിയത് ഒരു സ്ത്രീയെയാണ്. ജാക്വലിൻ മംഗസ് എന്ന വിർജീനിയ സ്വദേശിക്ക് ഒരു മില്യൺ ഡോളറിന്റെ (8,66,08500 രൂപ) സമ്മാനമാണ് ലഭിച്ചത്. വിർജീനിയയിലെ ലേക്ക് മാർട്ട് ആൻഡ് ഡെലി ഇൻ മൊണേറ്റയിൽ നിന്നാണ് ഇവർ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ശേഷം ടിക്കറ്റ് സുരക്ഷിതമായി ജാക്വലിൻ ബൈബിളിൽ വയ്ക്കുകയായിരുന്നു.
അടുത്തിടെയാണ് ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്ന വിവരം വാർത്തയിലൂടെ ഇവർ കണ്ടത്. തിരഞ്ഞെടുത്ത ടിക്കറ്റ് നമ്പറുകളും വാർത്തയിൽ കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് താൻ ഭദ്രമായി സൂക്ഷിച്ച ടിക്കറ്റ് ബൈബിളിൽ നിന്നെടുത്ത് ജാക്വലിൻ പരിശോധിച്ചത്. അപ്പോഴാണ് താനാണ് വിജയിയെന്ന് അവർക്ക് മനസിലായത്. തുടർന്ന് വിജയം സ്ഥിരീകരിക്കുകയായിരുന്നു.
സമ്മാനത്തുക ഉപയോഗിച്ച് എന്തുചെയ്യും എന്ന കാര്യത്തെക്കുറിച്ച് അവർ മാദ്ധ്യമങ്ങളോട് പങ്കുവച്ചിട്ടില്ല. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ജാക്വലിൻ. ഇത്രയും ഭീമമായ തുക ലഭിക്കുന്ന ആദ്യ വിജയി അല്ല ജാക്വലിൻ. 20കാരിയായ ഒരു ഗ്യാസ് എഞ്ചിനീയർ ട്രെയിനിക്കും 79.58 കോടിയുടെ ലോട്ടോ ജാക്ക്‌പോട്ട് സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക ഭാവി ആവശ്യങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് പെൺകുട്ടി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |