വാഷിംഗ്ടൺ: യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൺ ഡോളറിന്റെ ഫെഡറൽ ധനസഹായം മരവിപ്പിച്ചു. കാമ്പസിലെ ആക്ടിവിസം പരിമിതപ്പെടുത്താനും യഹൂദ വിരോധം അവസാനിപ്പിക്കുന്നതിനുമായി വൈറ്റ് ഹൗസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സർവകലാശാല നിരസിച്ചതിനെ തുടർന്നാണ് നടപടി. ലോകത്തെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ ഒന്നാണ് ഹാർവാർഡ് സർവകലാശാല.
2.2 ബില്യൺ ഡോളർ ഗ്രാന്റുകൾക്ക് പുറമേ, ക്യാമ്പസ് ആക്ടിവിസം തടയുന്നതിനുള്ള ആവശ്യങ്ങൾ പാലിക്കില്ലെന്ന് സ്‌കൂൾ അറിയിച്ചതിനെത്തുടർന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള 60 മില്യൺ ഡോളറിന്റെ കരാറുകളും വൈറ്റ് ഹൗസ് മരവിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 'യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിനുള്ള സംയുക്ത ടാസ്‌ക് ഫോഴ്സ് ഹാർവാർഡ് സർവകലാശാലയ്ക്ക് 2.2 ബില്യൺ ഡോളറിന്റെ മൾട്ടിഇയർ ഗ്രാന്റുകളും 60 മില്യൺ ഡോളറിന്റെ മൾട്ടിഇയർ കരാർ മൂല്യവും മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു'- യുഎസ് ആരോഗ്യ മാനവ സേവന വകുപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച ഹാർവാർഡിന് അയച്ച കത്തിൽ, ട്രംപ് ഭരണകൂടം സർവകലാശാലയിൽ വിശാലമായ ഗവൺമെന്റ്, നേതൃത്വ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുകയും 'യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾ' തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രവേശന നയങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. കാമ്പസിലെ ചില വിദ്യാർത്ഥി ക്ലബ്ബുകളെ അംഗീകരിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാൻ ഹാർവാർഡ് സർവ്വകലാശാല അധികൃതർ തയ്യാറായില്ല. ഇതോടെയാണ് ധനസഹായം മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |